അപകട കെണിയൊരുക്കി പൈപ്പ് പൊട്ടിയ കുഴി.
പിറവം : മുല്ലൂർപ്പടി – വട്ടപ്പാറ റോഡിൽ പാഴൂർ സണ്ടേസ്കൂൾ പടിക്ക് തെക്കുവശം പൈപ്പ് പൊട്ടിയ കുഴി മണ്ണിട്ട് പൂർണ്ണമായും നികത്താത്തത് റോഡിൽ അപകട കെണിയൊരുക്കുന്നു. ഒരാഴ്ച മുൻപ് വലിയ പൈപ്പ് പൊട്ടി കുഴി രൂപാന്തരപ്പെട്ടത് പൈപ്പ് നന്നാക്കിയശേഷം പൂർണ്ണമായും മണ്ണിട്ട് നികത്താത്തതു മൂലമാണ് അപകടം സംഭവിക്കുന്നത്. റോഡിനു ചേർന്നുള്ള ഈ ഭാഗത്ത് സ്ക്കൂൾ ബസുകൾ അടക്കമുള്ളവ സൈഡ് നൽകുമ്പോൾ കുഴിയിൽ വീഴുന്നത് പതിവാകുന്നു. . നിരവധി സ്വകാര്യ ബസുകളും , സ്‌കൂൾ വാഹനങ്ങളും,കടന്നു പോകുന്ന റോഡണിത്. എത്രയും വേഗം മണ്ണിട്ടുനികത്തി അപകടം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .
