ആരോഗ്യ സെമിനാർ നടത്തി.
പിറവം : ഊരമന സുസ്ഥിര വികസന ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചു് സെമിനാർ നടത്തി. സെമിനാറിന്റെ ഉദ്‌ഘാടനം പ്രശസ്ത സാമൂഹിക പ്രവർത്തക ദയ ഭായി ഉദ്‌ഘാടനം ചെയ്തു . അലോപ്പതി , ആയുർവ്വേദം , ഹോമിയോപ്പതി , പ്രകൃതിചികിത്സ , യോഗ തുടങ്ങിയ ചികിത്സാരീതികളെ സംയോജിപ്പിച്ച് എങ്ങനെ രോഗബാധിതരെ രോഗവിമുക്തരാക്കാം എന്ന വിഷയത്തിൽ ഡോ. പി.ഇ. ഏബ്രഹാമിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നയിച്ച്. സെമിനാറിൽ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത , ഡോ. കെ.എം. ജോർജ്, ഡോ. പി.ഒ എബ്രഹാം, അശോക് നായർ, തുടങ്ങിയവർ സംബന്ധിച്ചു.
