Back To Top

March 24, 2024

രണ്ട് ബ്രൗൺസ് മെഡൽ നേടി അഭിമാനമായി സീനിയർ സിവിൽ പോലീസ് ഓഫീസറായ ഐസി മോൾ

പിറവം : ഓൾ ഇന്ത്യ പോലീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള ഐസി മോൾക്ക് ഇരട്ട മെഡൽ നേട്ടം. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഐസി മോൾ കരുത്തരോട് എതിരിട്ടാണ് രണ്ട് ബ്രൗൺസ് മെഡൽ നേടി അഭിമാനമായത്. ഡബിൾസിലും, മിക്സഡ് ഡബിൾസിലും മത്സരിച്ചാണ് കേരളാ പോലീസിന് മെഡൽ സമ്മാനിച്ചത്. ഓരോ മത്സരവും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും മറ്റ് സംസ്ഥാനങ്ങളിലെ കരുത്തരോട് മത്സരിച്ചാണ് മെഡൽ നേടിയതെന്നും ഐസി മോൾ പറഞ്ഞു. സെമിയിൽ നാഗലാൻഡുമായാണ് ഏറ്റുമുട്ടിയത്. നാൽപത്തിയഞ്ച് പ്ലസ് വിഭാഗത്തിലാണ് മത്സരിച്ചത്. സ്റ്റേറ്റ് ലവലിലും ഐസി മോൾക്കായിരുന്നു ഒന്നാം സ്ഥാനം. നേട്ടം കരസ്ഥമാക്കിയ ഐസി മോളെ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അഭിനന്ദിച്ചു.

Prev Post

ആരോഗ്യ സെമിനാർ നടത്തി.

Next Post

യുഡിഎഫ് മണീട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

post-bars