Back To Top

September 9, 2024

വയോജന മെഡിക്കൽ ക്യാമ്പും – ജീവിതശൈലി രോഗനിർണയ ക്ലിനിക്കും നടത്തും.

By

 

 

കോലഞ്ചേരി : നാഷണൽ ആയുഷ് മിഷൻ -പൂതൃക്ക ഗ്രാമപഞ്ചായത്ത് -പൂതൃക്ക ആയുഷ് ഹോമിയോ ഡിസ്പെൻസറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പും ജീവിത ശൈലി രോഗ നിർണ്ണയ ക്ലിനിക്കും സംഘടിപ്പിക്കുന്നു. നാളെ (10-9-2024) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ചൂണ്ടി വ്യാപാരഭവനിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

ആയുഷ് ഹോമിയോ ക്യാമ്പിനോടനുബന്ധിച്ച് പൂതൃക്ക പ്രൈമറി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിർണയെ ക്ലിനിക്കും നടത്തുന്നുണ്ട്.വയോജനങ്ങൾക്ക് പ്രത്യേക യോഗ ക്ലാസ്സ്‌, സൗജന്യ രക്ത പരിശോധന, അസ്ഥി സാന്ദ്രത പരിശോധന എന്നിവ ഉണ്ടായിരിക്കുന്നതാണ് എന്ന് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: വജ്ര കുമാരി അറിയിച്ചു.

 

Get Outlook for Android

Prev Post

കൊള്ളിക്കൽ വെട്ടികുളത്തിൽ വി. വി. ഐസക് (ഇത്താക്ക് വർക്കി) 78 നിര്യാതനായി

Next Post

മുളന്തുരുത്തി മേഖല ടിമ്പർ വർക്കേഴ്സ് യൂണിയൻ ബോണസ് വിതരണവും ഓണക്കിറ്റ് വിതരണവും.

post-bars