സോഷ്യൽ ജസ്റ്റിസ് ഫോറം നന്മയോടെ ,നാടിനൊപ്പം സ്നേഹക്കൂട്ടായ്‌മ സംഘടിപ്പിച്ചു
പിറവം : പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ സോഷ്യൽ ജസ്റ്റിസ് ഫോറം, നന്മയോടെ ,നാടിനൊപ്പം സ്നേഹക്കൂട്ടായ്‌മ സംഘടിപ്പിച്ചു. കൂട്ടായ്മ്മയുടെ ഉദ്‌ഘാടനം സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ് നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിനു മാത്യു അധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം പിറവം നഗരസഭാ ചെയർപേഴ്സൺ കെ ആർ പ്രദീപും കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം സ്കൂൾ മാനേജർ ഫാ.വർഗീസ് മഠത്തിക്കുന്നത്തും ഉദ്ഘാടനം ചെയ്തു. മുവാറ്റുപുഴ താലൂക്കിലെ മികച്ച സ്കൂളിനുള്ള സെന്റർ ഓഫ് എക്‌സലൻസ് അവാർഡ് പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിനും ബെസ്റ്റ് അക്കാദമിക് ഗൈഡൻസ് അവാർഡ് മൈ ലൈഫ് ഫൗണ്ടേഷനും നൽകി. സമ്മേളനത്തിൽ മികച്ച പ്രതിഭകളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു തോമസ്, ഡോ ജോസഫ് കോലഞ്ചേരിൽ, ജിജിമോൾ ജോജി, പി യു ഗീതു,ബിപിൻ റോഷ്,,എം നികേഷ്, സെമി എ ആർ,മായ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ബ്രീസി പൗലോസ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം രാജി പി. സി കൃതജ്ഞതയും രേഖപ്പെടുത്തി.
ചിത്രം : സോഷ്യൽ ജസ്റ്റിസ് ഫോറം പിറവത്ത് സംഘടിപ്പിച്ച “നന്മയോടെ, നാടിനൊപ്പം ” സ്നേഹക്കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
