Back To Top

September 5, 2024

പിറവം നഗരസഭയിൽ ചെണ്ടുമല്ലിയുടെ പൂക്കാലം

By

 

 

പിറവം: നഗരസഭയിലെ പതിനേഴാം ഡിവിഷനിൽ പാലച്ചുവട് ആയുർവേദ ആശുപത്രിക്കു സമീപം ചെണ്ടുമല്ലിയുടെ പൂക്കാലം.

അമ്പതു സെന്റ് സ്ഥലത്ത്‌ മഞ്ഞയും ഓറഞ്ചും നിറത്തിലുളള ആയിരത്തോളം ചെണ്ടുമല്ലി ചെടികൾ പൂത്തുലഞ്ഞ് നിൽക്കുന്നത് മനോഹര കാഴ്ചയാണ്. ജൂലൈ ആദ്യവാരം നട്ട ചെണ്ടുമല്ലിതൈകളാണ് ഓണപ്പൂക്കളത്തിന് പാകത്തിന് വിടർന്നിരിക്കുന്നത്.

നഗരസഭാ കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ നഗരസഭയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് ചെണ്ടുമല്ലി പൂകൃഷിക്ക്

തുടക്കമിട്ടത്. ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു നിർവഹിച്ചു. വൈസ് ചെയർമാൻ സലീം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാർ , കൗൺസിലർമാർ, സി.ഡി.എസ്. അധ്യക്ഷ സൂസൻ എബ്രഹാം, കൃഷി ഓഫീസർ ശീതൾ ബാബുപോൾ, ജില്ലാ മിഷൻ ബ്ലോക്ക് കോ-ഓഡിനേറ്റർ നീതു സൂരജ്, തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥർ സിഡിഎസ് അംഗങ്ങൾ സംബന്ധിച്ചു

Prev Post

എ എച്ച്. എസ്. ടി. എ. അവകാശ സംരക്ഷണദിനം ആചരിക്കും

Next Post

പിറവത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നഗരസഭയായി പ്രഖ്യാപിച്ചു.

post-bars