ശുശ്രൂഷയും വചനപ്രഘോഷണവും നടന്നു.
കൂത്താട്ടുകുളം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വടകര മേഖല – കൂത്താട്ടുകുളം സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ, കൂത്താട്ടുകുളം സെന്റ് ജോൺസ് ഓർത്തഡോക്സ് ചാപ്പലിൽ വച്ച് ഗാന ശുശ്രൂഷയും വചനപ്രഘോഷണവും നടന്നു.
സുവിശേഷ സംഘം കൺവീനർ ഫാ.ഗീവർഗീസ് വള്ളികാട്ടിലിന്റെ നേതൃത്വത്തിൽ ഗാനസുശ്രൂഷിയും അടൂർ മാർ ക്രിസോസ്റ്റം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇട്ടി വർഗീസ് വചനപ്രഘോഷണം നടത്തി. ഇടവകയിലെ മറ്റ് വൈദികരായ ഫാ.അജീഷ് ബാബു, ഫാ. രാജൻ ജോർജ്, മാറിക സെന്റ് തോമസ് പള്ളി വികാരി ഫാ.മാത്യു ചെമ്മനാപാടം, സുവിശേഷ സംഘം ജോയിന്റ് കൺവീനർ രാജു കുരുവിള, സെക്രട്ടറി ജോർജ് ഇടപ്പുതുശ്ശേരിയിൽ, ട്രഷറർ ശാന്ത സക്കറിയ എന്നിവർ നേതൃത്വം നൽകി. ഫാ.കുര്യാക്കോസ് തോമസ് സ്വാഗതവും വടകര മേഖല കൂത്താട്ടുകുളം സുവിശേഷ പ്രസംഗം സംഘം പ്രസിഡന്റും വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളി വികാരിയുമായ ഫാ.ഏലിയാസ് ജോൺ മണ്ണാത്തിക്കുളം നന്ദി രേഖപ്പെടുത്തി.
ഭക്തിസാന്ദ്രമായ ഗാന ശുശ്രൂഷയിലും വചനപ്രഘോഷണത്തിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.30 മുതൽ 11.30 വരെ കൂത്താട്ടുകുളം ടൗൺ ചാപ്പലിൽ മധ്യസ്ഥ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. 76-ാംമത് കൂത്താട്ടുകുളം ബൈബിൾ കൺവെൻഷന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മേഖലയിലെ പള്ളികൾ കേന്ദ്രീകരിച്ച് മധ്യസ്ഥ പ്രാർത്ഥനകളും വചനപ്രഘോഷണങ്ങളും നടക്കുന്നത്.
ഫോട്ടോ : കൂത്താട്ടുകുളം സെന്റ് ജോൺസ് ഓർത്തഡോക്സ് ചാപ്പലിൽ നടന്ന ഗാന ശുശ്രൂഷയും വചനപ്രഘോഷണവും.
