Back To Top

August 9, 2024

തദ്ദേശ സ്വയംഭരണ വകുപ്പ് അദാലത്ത്

 

പിറവം : സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറു ദിന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദാലത്ത് എറണാകുളം ടൗൺ ഹാളിൽ ആഗസ്റ്റ് 16 വെള്ളിയാഴ്ച നടക്കും. തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയിട്ടുള്ളതും എന്നാൽ സമയ പരിധിക്കുളിൽ സേവനം ലഭ്യമാക്കാത്ത വിഷയങ്ങളിൽ ഉള്ള പരാതികൾ, തദ്ദേശ മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതികൾ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾഎന്നിവ പരിഗണിക്കും.ലൈഫ് പദ്ധതിപുതിയ അപേക്ഷകൾ,അതി ദാരിദ്ര്യം, പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ പരിഗണിക്കുന്നതല്ല , അപേക്ഷകൾ http://www.adalat.lsgdkerala.gov.inഎന്ന വെബ്സൈറ്റിലൂടെയും ആഗസ്റ്റ് 10 വരെ സ്വീകരിക്കും.പരാതി അദാലത്തിൽ നേരിട്ടും സമർപ്പിക്കാവുന്നതാണ്.

 

Prev Post

എൽ.പി. സ്‌കൂൾ കുട്ടികൾക്ക് യൂണിഫോമും , പഠനോപകരണങ്ങളും വിതരണം ചെയ്തു

Next Post

വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ദുരന്തബാധിതരുടെ പുനരധിവാസം വൻ സാമ്ബത്തിക ബാദ്ധ്യതയാകുമെങ്കിലും എങ്ങനെയും പണം…

post-bars