Back To Top

August 9, 2024

പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി

 

പിറവം: പിറവം സെൻ്റ് ജോസഫ്‌സ് ഹൈ്സ്കൂളിൽ 84-ാം മത് സ്കൂൾ കായികമേള (സ്കൂൾ ഒളിമ്പിക്സ്) ആരംഭിച്ചു.

നാല് ഹൗസുകളായി തിരിച്ചാണ് മത്സരം നടക്കുന്നത്. പിറവം നഗരസഭ വൈസ് ചെയർമാൻ കെ.പി സലീം കായികമേള ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രധാനാധ്യാപകൻ ഡാനിയൽ തോമസ് അധ്യക്ഷനായി.

വാർഡ് കൗൺസിലർ ജോജിമോൻ ചാരുപ്ലാവിൽ, പി.ടി.എ പ്രസിഡൻ്റ് ബിജു തങ്കപ്പൻ, സ്കൂൾ കായിക അധ്യാപകൻ ബിച്ചു കുര്യൻ തോമസ്, അധ്യാപക അനധ്യാപകകർ എന്നിവർ പങ്കെടുത്തു. മത്സരങ്ങൾ വെള്ളിയാഴ്ച സമാപിക്കും.

 

Prev Post

കൃഷി ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണം

Next Post

എൽ.പി. സ്‌കൂൾ കുട്ടികൾക്ക് യൂണിഫോമും , പഠനോപകരണങ്ങളും വിതരണം ചെയ്തു

post-bars