Back To Top

August 9, 2024

കൃഷി ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണം

 

പിറവം : : അപകടാവസ്ഥയിലായതിനെ തുടർന്ന് വിഛേദിച്ച കൃഷി ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാത്തത് മൂലം കർഷകർ ദുരിതത്തിൽ. ചാലിയത്തുചിറയ്ക്കു സമീപം കൃഷിയിടങ്ങൾക്കു മധ്യേയാണു വൈദ്യുതി ലൈൻ കടന്നു പോയിരുന്നത്. കാലപ്പഴക്കത്തിൽ പോസ്‌റ്റ് ചെരിഞ്ഞതോടെ വൈദ്യുതി ലൈനുകൾ അപകടകരമായി താഴ്ന്നു കൈ എത്തുന്ന അവസ്ഥയിലായി. അപകടാവസ്‌ഥ ചൂണ്ടിക്കാട്ടിയതോടെ അധികൃതർ എത്തി വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. എന്നാൽ നാളുകളായിട്ടും കണക്‌ഷൻ പുനഃസ്ഥാപിക്കുന്നതിന് തയാറാകുന്നില്ല എന്നാണ് ആക്ഷേപം. ജലസേചന സൗകര്യം നിലച്ചതോടെ കഴിഞ്ഞ വേനൽകാലത്ത് പ്രദേശത്ത് വ്യാപക കൃഷി നാശം സംഭവിച്ചു. അടിയന്തിരമായി വൈദ്യുതി കണക്‌ഷൻ നൽകണമെന്നാവശ്യപ്പെട്ടു അസിസ്‌റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കു കർഷകർ പരാതി നൽകി.

 

Prev Post

വയനാട് ദുരന്തം എഡ്രാക് മേഖല കമ്മറ്റി ധന സഹായം നൽകി.     …

Next Post

പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി

post-bars