കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ സമാഹരിച്ച് അയച്ചു
കൂത്താട്ടുകുളം : വയനാട്ടിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് എസ്‌എഫ്‌ഐ കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെയും, ഡിവൈഎഫ്‌ഐ കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ സമാഹരിച്ച് അയച്ചു.
വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി റില്‍ജോ വർഗീസ് നിർവഹിച്ചു. ഏരിയ പ്രസിഡന്‍റ് വിജയ് രഘു അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ കമ്മിറ്റിയംഗം സണ്ണി കുര്യാക്കോസ്, ലോക്കല്‍ സെക്രട്ടറി ഫെബിഷ് ജോർജ്, ബിജോ ജോണ്‍ എന്നിവർ പങ്കെടുത്തു.
