Back To Top

July 31, 2024

ഐഎൻടിയുസി മണൽ കടവിലെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.  

 

പിറവം:മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പിറവം ഐഎൻടിയുസി മണൽ കടവിലെ നാലു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പിറവം പാറപ്പാലിൽ ഹാളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.

ബുധൻ രാവിലെ പുഴയിലെ ജലനിരപ്പ് ഉയർന്ന നിലയിലായിരുന്നു. വൈകുന്നേരത്തോടെ വെള്ളം വരവ് കുറഞ്ഞു. നഗരസഭയുടെ മുളക്കുളം കളമ്പൂർ കക്കാട് പാടശേഖരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. പിറവം രാമമംഗലം റോഡിൽ കുന്നിത്താഴത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.ആറ്റുതീരം പാർക്കും റോഡും പൂർണമായും വെള്ളത്തിനടിയിലാണ്

.

Prev Post

തിരഞ്ഞെടുത്തു

Next Post

കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ സമാഹരിച്ച്‌ അയച്ചു

post-bars