Back To Top

July 23, 2024

സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററി പകല്‍ വെളിച്ചത്തില്‍ മോഷ്ടിച്ചു : കത്തോട്ടുകുളം സ്വദേശി ഉൾപ്പെടെ രണ്ട് പേര പിടിയിൽ

പത്തനംത്തിട്ട : സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററി പകല്‍ വെളിച്ചത്തില്‍ മോഷ്ടിച്ചു വിറ്റ് കിട്ടിയ പണം കൊണ്ട് മദ്യപിച്ച്‌ വരുന്ന വഴി യുവാക്കളെ പോലീസ് കൈയോടെ പൊക്കി.വെച്ചൂച്ചിറ കുമ്ബിത്തോട് പൊരുവത്തില്‍ ലിബിന്‍ കെ. ചാക്കോ(30), വെച്ചൂച്ചിറ കൂത്താട്ടുകുളം കാവുംമുഖത്ത് ആശിഷ് എന്ന് വിളിക്കുന്ന ജോര്‍ജ് മാത്യു(35) എന്നിവരെയാണ് വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍. സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

 

ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സൗരോര്‍ജവിളക്ക് പ്രവര്‍ത്തിപ്പിക്കുന്ന ബാറ്ററികളാണ് പട്ടാപ്പകല്‍ മോഷ്ടിച്ചത്. കുമ്ബിത്തോട് കോളനിയില്‍ പഞ്ചായത്ത് റോഡില്‍ സ്ഥാപിച്ചിരുന്ന സൗരോര്‍ജ വിളക്കിന്റെ ബാറ്ററി ഞായര്‍ പകല്‍ ഒരു മണിയോടെയാണ് മോഷ്ടിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ. പണിക്കരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാക്കള്‍ കുടുങ്ങിയത്.

ബാറ്ററി വച്ചിരുന്ന ബോക്സ്പോസ്റ്റിന്റെ ചുവട്ടില്‍ നശിപ്പിച്ച നിലയില്‍ ഉപേക്ഷിച്ചിരുന്നു. ആകെ 10,500 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാറ്ററി മോഷ്ടിച്ച ശേഷം ലിബിന്റെ മോട്ടോര്‍ സൈക്കിളിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഞായര്‍ ഉച്ചയ്ക്ക് 12 മണിയോടെ ആശിഷിനേയും പിന്നിലിരുത്തി ലിബിന്‍ കൂത്താട്ടുകുളം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടതായി ദൃക്സാക്ഷി പോലീസിനോട് പറഞ്ഞു. ആശിഷിന്റെ മടിയില്‍ ബാറ്ററി ദൃക്സാക്ഷി കണ്ടിരുന്നു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായതും പ്രതികളെ അതിവേഗം കണ്ടെത്താന്‍ പോലീസിനെ സഹായിച്ചതും

Prev Post

അന്യ സംസ്ഥാന തൊഴിലാളിക്ക് പട്ടിക്കൂട് വാടകക്ക് നൽകിയ സംഭവം തൊഴിൽ വകുപ്പ് മന്ത്രി…

Next Post

മുട്ടക്കോഴി വിതരണം

post-bars