Back To Top

June 26, 2024

നിരത്തുകളിൽ അപകടകരമായ നിലയിൽ പ്ലാസ്റ്റിക് ബാരിക്കേടുകൾ.

കൂത്താട്ടുകുളം : നിരത്തുകളിൽ അപകടകരമായ നിലയിൽ പ്ലാസ്റ്റിക് ബാരിക്കേടുകൾ. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ബാരിക്കേടുകളാണ് വാഹനമെടിച്ച് അപകടകരമായ രീതിയിൽ നിരത്തിൽ തുടരുന്നത്.

 

കൂത്താട്ടുകുളം – നടക്കാവ് ഹൈവേയിൽ ഇടയാർ കവലയ്ക്ക് സമീപം വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റോഡിൽ വച്ചിരിക്കുന്ന പ്ലാസ്റ്റിക് ബാരിക്കേടുകൾ വാഹനങ്ങൾ ഇടിച്ച് തകർന്ന നിലയിലാണ് ഉള്ളത്.

 

ഇടയാർ കവലയ്ക്ക് സമീപം വാഹന അപകടങ്ങൾ വർദ്ധിച്ചു വന്ന സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ

ഈ ഭാഗത്ത് പ്ലാസ്റ്റിക് ബാരിക്കേടുകൾ സ്ഥാപിക്കുകയായിരുന്നു. ഇതോടെ അപകടങ്ങളുടെ തോതും കുറഞ്ഞു. അതിവേഗത്തിൽ എത്തുന്ന വാഹനങ്ങൾ ബാരിക്കേടുകൾക്ക് സമീപം എത്തുമ്പോൾ വേഗത കുറയ്ക്കും വിധമാണ് ബാരിക്കേടുകൾ വെച്ചിരുന്നത്.

 

 

എന്നാൽ അതിവേഗത്തിൽ എത്തുന്ന വാഹനങ്ങൾ ബാരിക്കേടുകൾളെ അവഗണിച്ച് കടന്നു പോകാൻ ശ്രമിക്കുന്നതിനിടെ വാഹനം തട്ടി ബാരിക്കേടുകൾ മറഞ്ഞു വീഴുകയാണ് പതിവ്.

ഇവ വഴിയാത്രക്കാരോ സമീപവാസികളോ നഗരസഭ ശുചീകരണ തൊഴിലാളികളോ

നിവർത്തി വെക്കും.

 

 

രാത്രികാലങ്ങളിൽ മറഞ്ഞുവീഴുന്ന ബാരിക്കേടുകൾ

പുലരും വരെ റോഡിൽ തുടരും.

പിന്നീട് എത്തുന്ന വാഹനങ്ങൾ പ്ലാസ്റ്റിക് ബാരിക്കേടുകൾക്ക് മുകളിൽ കയറുന്നത് മൂലം ഇവയ്ക്ക് കേടുപാടുകൾ സംഭവിക്കും. ഇത്തരത്തിൽ വാഹനങ്ങൾ കയറിയിറങ്ങി

പൂർണ്ണമായി തകർന്ന ബാരിക്കേടുകളും റോഡ് സുരക്ഷയ്ക്കായി റോഡിൽ തന്നെ വച്ചിരിക്കുകയാണ്.

 

ഇവ സുരക്ഷയ്ക്ക് പകരം വലിയ അപകടങ്ങൾ ഉണ്ടാക്കും. മഴ ആരംഭിച്ച സാഹചര്യത്തിൽ ആണ് അപകട സാധ്യത വർദ്ധിക്കുന്നത്. റോഡിലെ സുരക്ഷ വരകളുടെ അഭാവവും വെളിച്ചക്കുറവ് മൂലം രാത്രികാലങ്ങളിൽ ഇതുവഴി വരുന്ന വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽ ഈ തകർന്ന ബാരിക്കേടുകൾ പെടാറില്ല.

 

ഇത്തരത്തിൽ തകർന്ന ബാരിക്കേടുകൾ വാഹനങ്ങളുടെ അടിയിൽ പെട്ടാൽ വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറുകളുടെ ബമ്പറിന് ഇടയിലും ഇരുചക്ര വാഹനങ്ങളുടെ ചക്രങ്ങൾക്കിടയിലും പ്ലാസ്റ്റിക് കഷണങ്ങൾ കുരുങ്ങാനുള്ള സാധ്യത ഏറെയാണ്.

 

യാത്രക്കാരുടെ ജീവന് ഭീഷണിയായി തുടരുന്ന തകർന്ന ബാരിക്കേടുകൾ ഇവിടെ നിന്ന് മാറ്റി പുതിയ സ്ഥാപിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

 

നഗരസഭയിൽ ഫണ്ട് ഇല്ലാത്ത സാഹചര്യത്തിൽ നല്ലവരായ വ്യാപാരികളുടെ സ്പോൺസർഷിപ്പിലൂടെ ആണ്

നിലവിലെ ബാരിക്കേടുകൾ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. തകർന്ന ബാരിക്കേടുകൾ മാറ്റി സ്ഥാപിക്കുന്നതിനും നല്ലവരായ വ്യാപാരികളോ സുമനസ്സുള്ളവരോ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഫോട്ടോ : കൂത്താട്ടുകുളം – നടക്കാവ് ഹൈവേയിൽ ഇടയാർ കവലയ്ക്ക് സമീപം അപകടകരമായ നിലയിൽ റോഡിൽ തുടരുന്ന തകർന്ന പ്ലാസ്റ്റിക് ബാരിക്കേടുകൾ

Prev Post

പൂതൃക്ക പഞ്ചായത്തിലെ ഏഴാം വാർഡ്‌ തമ്മാനിമറ്റം പാറേക്കാട് കവലക്ക് സമീപം താമസിക്കുന്ന തെക്കേവാരശേരി…

Next Post

നഗരസഭയിൽ പാഴ്‌വസ്തു ശേഖരണം നടന്നു

post-bars