ഗാന്ധിജിയെ തമസ്കരിക്കുന്നവർ ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുന്നു .ഡോ. എം.പി മത്തായി.
പിറവം: ഗാന്ധിജിയെ തമസ്കരിക്കുന്നവർ ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുകയാണെന്ന് പ്രമുഖ ഗാന്ധിയൻ ഡോ.എം.പി മത്തായി. ഗാന്ധിജി ഖിലാഫത്തിനെ പിന്താങ്ങിയതും ഹിന്ദു-മുസ്ലിം ഐക്യത്തിനായി പ്രവർത്തിച്ചതും തീവ്രവാദികൾക്ക് രസിച്ചില്ല. എല്ലാ സമുദായങ്ങളെയും സ്വാതന്ത്ര്യസമരത്തിൽ ഭാഗഭാക്കാക്കുവാനാണ് ഗാന്ധിജി മുസ്ലിം സമുദായ മൈത്രി അവലംബിച്ചത്. പിറവം റിവർ വാലി റോട്ടറി ക്ലബ് സംഘടിപ്പിച്ച ഗാന്ധിയൻ ചിന്താ സംവാദം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.ജി യൂണിവേഴ്സിറ്റി ഗാന്ധിയൻ സ്റ്റഡീസ് ഡയറക്ടറായിരുന്ന ഡോ.എം.പി മത്തായി.
ചടങ്ങിൽ റിവർ വാലി റോട്ടറി ക്ലബ് പ്രസിഡന്റ് ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ അധ്യക്ഷനായി. രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ.പൗലോസ് പി.വി, പിറവം നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, മോളി വലിയകട്ടയിൽ, ഡോജിൻ ജോൺ, മാജി സന്തോഷ്, ജേക്കബ് തുമ്പയിൽ, എൽദോ പോ,ൾ മാത്യു വർക്കി, പ്രൊഫ. സോമി മത്തായി ഡോ.സെൽവി സേവ്യർ എന്നിവർ പ്രസംഗിച്ചു.
