ഡോ: ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി
പിറവം : ബി ജെ പി പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനസംഘം സ്ഥാപക നേതാവ് ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണം യോഗം സംഘടിപ്പിച്ചു. അഞ്ചെൽപെട്ടി എൻഎസ്എസ് ഹാളിൽ നടന്ന യോഗം ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വി എസ് സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സിജു ഗോപാലകൃഷ്ണൻ അധ്യക്ഷനായി.ജില്ലാ സമിതി അംഗം റോയ് എബ്രഹാം, പ്രതീഷ് ടി, ബിജിമോൻ ചേലക്കൽ, രാജശേഖരൻ തമ്പി, ശശി മാധവൻ , പ്രശാന്ത് ടി കെ, കെ ജി മോഹനൻ, പൊന്നപ്പനാചാരി തുടങ്ങിയവർ സംസാരിച്ചു.വിവിധ പഞ്ചായത്ത് മുൻസിപ്പൽ പ്രസിഡന്റ്മാർ ജനറൽ സെക്രട്ടറിമാർ, മോർച്ച ഭാരവാഹികൾ പങ്കെടുത്തു.
