Back To Top

June 23, 2024

നീറാംമുകൾ കത്തീഡ്രലിൽ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ പ്രധാനപ്പെരുന്നാളിന് കൊടിയേറി

 

പിറവം : ഏഴക്കരനാട്,നീറാംമുകൾ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ പ്രധാന പെരുന്നാളിന് തുടക്കമായി. ജൂൺ 28, 29 തീയതികളിൽ നടക്കുന്ന പെരുന്നാളിന് വികാരി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ കൊടി ഉയർത്തി. സഹവികാരി ഫാ. ജോയി പാറനാൽ, ട്രസ്റ്റിമാരായ കെ.എസ് പൗലോസ് കോനാട്ട്, റോയി സി. കുര്യാക്കോസ് ചേനക്കോട്ട്, സെക്രട്ടറി റെജി പോൾ കലിയത്തുകുഴിയിൽ എന്നിവർ സംബന്ധിച്ചു. പെരുന്നാളിന്റെ ഭാഗമായി ജൂൺ 28 വെള്ളി വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന, പെരുന്നാൾ സന്ദേശം 8.30 ന് പ്രദക്ഷിണം, നേർച്ച സദ്യ എന്നിവ നടക്കും. പ്രധാന പെരുന്നാൾ ദിവസമായ ജൂൺ 29 ശനിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും നടക്കും. 10 ന് പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും

Prev Post

പിറവം ബി പി സി കോളജിൽ അന്തർദേശീയ യോഗ ദിനം ആചരിച്ചു

Next Post

എൻ.സി.സി ഫസ്റ്റ് ഓഫീസറായി സ്ഥാന കയറ്റം ലഭിച്ചു

post-bars