പിറവം ബി പി സി കോളജിൽ അന്തർദേശീയ യോഗ ദിനം ആചരിച്ചു
പിറവം : ബി പി സി കോളജിൽ എൻ എസ് എസ് യൂണിയറ്റിന്റെയും സ്റ്റാഫ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗാ ദിനം ആചരിച്ചു. യോഗ പരിശീലനം പ്രസന്നകുമാരി നൽകി. പ്രിൻസിപ്പൽ ഡോ. ബേബി പോൾ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. ജേക്കബ് എബ്രാഹാം, , ജെയിമോൾ കെ മാണി, ഡോ.ജോബിൻ എബ്രാഹാം, ജിജി മത്തായി എന്നിവർ നേതൃത്വം നൽകി. കോളജിലെ ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടത്തു.
