തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ ശൗചാലയ സൗകര്യം ഒരുക്കണം .
പിറവം : നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ ശൗചാലയ സൗകര്യം ഒരുക്കണമെന്ന് മുൻ കൗൺസിലർ സോജൻ ജോർജ് ആവശ്യപെട്ടു. പല വാർഡുകളിലും ജനപ്രതിനിധികൾ പോലും ഇതിനുള്ള സൗകര്യം നിഷേധിക്കുന്നതിനാൽ സ്ത്രീ തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ടു ഉണ്ടാക്കുന്നതായ് പരാതിയുണ്ട് . സ്ത്രീകളായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ ശൗചാലയ സൗകര്യം ഉടമ തന്നെ ലഭ്യമാക്കുന്നതിന് നടപടികൾ ഉണ്ടാവണമെന്നും കൗൺസിലർമാർ തൊഴിലാളികളെ ഇതിന്റെ പേരിൽ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കുന്നതിനും മേൽ നടപടികൾ ഉണ്ടാകണമെന്നും ആവശ്യപെട്ടു നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ട്.
