Back To Top

June 19, 2024

ഇലഞ്ഞി സെന്റ് ഫിലോമിനസിൽ വായനാദിനമാചരിച്ചു .       

 

 

പിറവം : വായന മനുഷ്യനെ സാംസ്കാരിക നവോത്ഥാനത്തിന് സഹായിക്കുമെന്ന്‌ വിസാറ്റ് എൻജിനീയറിങ് കോളേജ് ചെയർമാൻ രാജു കുര്യൻ. ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ വായനവാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജു കുര്യൻ.

ചടങ്ങിൽ ഫാ. ഡോ.ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജോജു ജോസഫ് , ജാസ്മിൻ ജേക്കബ്, അനു വിജയൻ, ബേസിൽ മനീഷ്, റീവ് ഏലിയാസ്, ആൽബ മാറി എന്നിവർ പ്രസംഗിച്ചു. വായന മത്സരത്തിൽ വിജയികളായവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളിൽ കഴിഞ്ഞ അവധിക്കാലം മുതൽ വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികൾ സമർപ്പിക്കുന്നതും ഏറ്റവും നല്ല വായനക്കാർക്ക് അവാർഡുകൾ നൽകുന്നതുമായിരിക്കും.

Prev Post

പിറവം ബി പി സി കോളജിൽ വായനാ ദിനം ആചരിച്ചു

Next Post

യൂത്ത് കോൺഗ്രസ് ക്രിസ്തുരാജ പ്രയർ സെന്ററിലെ സുഹൃത്തുക്കളോടൊപ്പം രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

post-bars