അനുസ്മരണ ദിനാചരണം ആചരിച്ചു
കൂത്താട്ടുകുളം : മുൻ റവന്യൂ വകുപ്പ് മന്ത്രിയും സിപിഐ നേതാവുമായിരുന്ന കെ.റ്റി. ജേക്കബിന്റെയും, സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കൂത്താട്ടുകുളം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ജേക്കബ് ഫിലിപ്പിന്റെയും, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കൂത്താട്ടുകുളം മേരിയുടെയും അനുസ്മരണ ദിനാചരണം സിപിഐ യുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
കെ.റ്റി.ജേക്കബ് മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന പരിപാടി പാർട്ടി ദേശിയ എക്സിക്യൂട്ടീവ് അംഗം എംപി – പി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് എ. എസ്. രാജൻ അധ്യക്ഷത വഹിച്ചു. പ്ലസ് ടു, എസ്.എസ്.എൽ. സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു, മികച്ച പ്രാദേശിക മാധ്യമ പ്രവർത്തനത്തിനുള്ള കെ.റ്റി ജേക്കബ് പുരസ്കാരം അപ്പു ജെ കോട്ടയ്ക്കലിന് നൽകി, യുവ കല സാഹിത്യ പ്രതിഭക്കുള്ള കൂത്താട്ടുകുളം മേരി പുരസ്കാരം ദേവനന്ദ എം നായർക്കും നൽകി. സിപിഐ ജില്ല സെക്രട്ടറി കെ.എം. ദിനകരൻ, സംസ്ഥാന കൗൺസിൽ അംഗം ഇ.കെ ശിവൻ, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. എൻ.ഗോപി, എം.എം.ജോർജ്, മണ്ഡലം സെക്രട്ടറി അഡ്വ ജിൻസൺ വി പോൾ, കൂത്താട്ടുകുളം മേരിയുടെ മകൾ ഗിരിജ സി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി ബിനീഷ് കെ. തുളസിദാസ് സ്വാഗതവും ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി പി.എം.ഷൈൻ നന്ദിയും പറഞ്ഞു. സി. എൻ സദാമണി, അഡ്വ വിമൽ ചന്ദ്രൻ, അംബിക രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്,പാർട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങളും, ലോക്കൽ കമ്മിറ്റി അംഗങ്ങളും, ജേക്കബ് ഫിലിപ്പിന്റെ കുടുംബാംഗങ്ങളും, പാർട്ടി പ്രവർത്തകർ തുടങ്ങി നിരവധിയാളുകൾ പങ്കെടുത്തു.
ഫോട്ടോ : സിപിഐയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് നടന്ന അനുസ്മരണ സമ്മേളനം പാർട്ടി ദേശിയ എക്സിക്യൂട്ടീവ് അംഗം എംപി – പി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.
