Back To Top

June 16, 2024

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി.

 

പിറവം : ആരാക്കുന്നത്ത്‌ വീടിന് സമീപത്ത്‌ വച്ച് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നതായി പരാതി. വെള്ളിയാഴ്ച ഉച്ചക്ക് 2 -നു അരക്കുന്നം സ്വകാര്യ എഞ്ചിനീയറിംഗ് കോളജിനു സമീപമുള്ള സ്ഥലത്ത്‌ വച്ചാണ് ഒൻപതു വയസ്സുള്ള കുട്ടിയെ ഒരാൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പറയുന്നത്. ചെക്ക് ഷർട്ടും , കവി മുണ്ടും ധരിച്ച താടിയുള്ള ഒരാളാണ് എത്തിയതെന്ന് കുട്ടി പറയുന്നു. കൂട്ടുകാരന്റെ വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം ഉണ്ടായത്‌. മുളന്തുരുത്തി പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് ഇൻസ്‌പെക്ടർ മനീഷ് കെ പൗലോസിന്റെ നേതൃത്വത്തിൽ അന്യോഷണം ആരംഭിച്ചിട്ടുണ്ട്.

 

Prev Post

ബസ്സുകൾ നടത്തിയ കാരുണ്യയാത്രയുടെ കളക്‌ഷൻ തുക ചികിത്സാസഹായ നിധിയിലേക്ക് കൈമാറി.     …

Next Post

കൂര് സാംസ്‌കാരിക കേന്ദ്രം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു.

post-bars