ബസ്സുകൾ നടത്തിയ കാരുണ്യയാത്രയുടെ കളക്‌ഷൻ തുക ചികിത്സാസഹായ നിധിയിലേക്ക് കൈമാറി.
പിറവം: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ നഗരസഭാ കൗൺസിലർ മുകേഷ് തങ്കപ്പന്റെ (35) ചികിത്സയ്ക്ക് സഹായംതേടി പിറവത്തെ പ്രൈവറ്റ് ബസ്സുകൾ നടത്തിയ കാരുണ്യയാത്രയുടെ കളക്‌ഷൻ തുക ചികിത്സാസഹായ നിധിയിലേക്ക് കൈമാറി.
പിറവം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പവിത്രം, തെക്കുംപുറത്ത്, സെന്റ് ബേസിൽ പിറവം മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജീസ്സസ്സ് എന്നീ ബസ്സുകളാണ് കാരുണ്യയാത്ര എന്ന പേരിൽ പ്രത്യേക സർവീസ് നടത്തിയത്. ബസുകളുടെ മുഴുവൻ കളക്‌ഷനും നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബുവിന് കൈമാറി. വൈസ് ചെയർമാൻ കെ.പി സലിം, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം, കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, രാജു പാണാലിക്കൽ, ജോജിമോൻ ചാരുപ്ലാവിൽ, പ്രശാന്ത് മമ്പുറത്ത്, ബബിത ശ്രീജി, നേതാക്കളായ സോമൻ വല്ലയിൽ, സോജൻ ജോർജ്, രാജു തെക്കൻ, ബസ് ഉടമകളായ സോജൻ തെക്കുംപുറത്ത്, അനിൽ സെന്റ് ബേസിൽ, ബേസിൽ ജീസ്സസ്, പി.എം സുരേന്ദ്രൻ കമ്മറ്റി അംഗങ്ങളായ സജി, രാജേഷ്, അഖിൽ പള്ളിക്കുന്നേൽ എന്നിവർ സന്നിഹിതരായി.
