Back To Top

June 17, 2024

കൂര് സാംസ്‌കാരിക കേന്ദ്രം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു.

ഇലഞ്ഞി : കൂര് സാംസ്‌കാരിക കേന്ദ്രം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു. പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ലൈബ്രറി കൺവീനറുമായ മാജി സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ കെ.സി.സിറിയക് അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനവും മൊമെന്റോയും നൽകി ആദരിച്ചു. കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സയന്റിസ്റ്റ് ഡോ. സിൽജോ ജോസഫ് കാഞ്ഞിരത്തിങ്കൽ മുഖ്യ അതിഥിയും മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സനു തോമസ്, മെറിൻ ജോജി, ലൈബ്രറി നേതൃസമിതി കൺവീനർ കെ.ജെ. സെബാസ്റ്റ്യൻ, ബാലവേദി പ്രസിഡന്റ്‌ ആൻമരിയ ജോൺ, വനിതാ വേദി പ്രസിഡന്റ്‌ റെജി സുരേഷ് ബാബു, വയോജന വേദി പ്രസിഡന്റ്‌ സെബാസ്റ്റ്യൻ പായിക്കാട്ട്, യുവജനവേദി പ്രസിഡന്റ്‌ സിറിൽ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.

 

ഫോട്ടോ : കൂര് സാംസ്‌കാരിക കേന്ദ്രം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭകളെ ആദരിക്കൽ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ലൈബ്രറി കൺവീനറുമായ മാജി സന്തോഷ്‌ ഉദ്ഘാടനം ചെയ്യുന്നു.

Prev Post

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി.

Next Post

ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.

post-bars