കനത്ത മഴയിൽ വെളിയന്നൂർ ആശുപത്രി ജംഗ്ഷൻ, ഇടയാർ പള്ളിപ്പടി എന്നിവിടങ്ങളിൽ മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
കൂത്താട്ടുകുളം : കനത്ത മഴയിൽ വെളിയന്നൂർ ആശുപത്രി ജംഗ്ഷൻ, ഇടയാർ പള്ളിപ്പടി എന്നിവിടങ്ങളിൽ മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. തുടർന്ന് ഉച്ചയോടെ ഇലഞ്ഞി വില്ലേജ് ഓഫീസിലും പരിസര വീടുകളിലും വെള്ളം കയറി. സമീപത്തുണ്ടായിരുന്ന ഓട മണ്ണും മാലിന്യങ്ങളും കൊണ്ട് അടഞ്ഞതാണ് വെള്ളം കയറാൻ കാരണം. പഞ്ചായത്ത് അധികൃതരും കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സേനയും ചേർന്ന് ഓടയിലെ മണ്ണ് നീക്കം ചെയ്തു.അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ രാജേഷ് കുമാർ, അനീഷ്, അനൂപ് കൃഷ്ണ, അജയ് സിംഗ്,റിയോപോൾ, സജിമോൻ സൈമൺ, ശ്രീനി, സുധാകരൻ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്.
ഫോട്ടോ : ഇടയാറിൽ റോഡിൽ വീണ മരം ഫയർ ആൻഡ് റെസ്ക്യൂ സേന ചെയ്യുന്നു.
ഫോട്ടോ : ഇലഞ്ഞിയിലെ വെള്ളക്കെട്ട് ഫയർ ആൻഡ് റെസ്ക്യൂ സേന തുറന്നുവിടാൻ ശ്രമിക്കുന്നു.
