പിറവത്ത് സ്കൂൾ വാഹനങ്ങളുടെ പരിശോധന നാളെ
പിറവം: മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ പിറവം, കൂത്താട്ടുകുളം മേഖലയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന ബുധനാഴ്ച നടക്കും.പിറവം സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ എട്ടു മുതലാണ് പരിശോധന നടക്കുന്നത്. രജിസ്ട്രേഷനെ തുടർന്ന് വാഹനങ്ങളുടെ യാന്ത്രിക ക്ഷമതയുടേയും മറ്റും പരിശോധന നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ബസ് ഡ്രൈവർമാക്കായി ബോധവത്ക്കരണ ക്ലാസ് ആരംഭിക്കും. പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം ചെയ്യും. ജോയിൻ്റ് ആർടിഒ സി. ചന്ദ്രഭാനു അധ്യക്ഷത വഹിക്കും. വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജിൻസ് ജോർജ്, ഭരത് ചന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ ദാനിയേൽ തോമസ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എം. മധുസുദനൻ എന്നിവർ പങ്കെടുക്കും. പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളിൽ പ്രത്യേക സ്റ്റിക്കറുകൾ മോട്ടോർ വാഹന വകുപ്പ് പതിപ്പിക്കും. സ്കൂൾ തുറക്കുമ്പോൾ സ്റ്റിക്കർ പതിപ്പിക്കാത്തതും, പരിശോധനയ്ക്ക് എത്താത്തതുമായ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
