ബാലവേദി പിറവം മണ്ഡലം കളിയരങ്ങ് ഇന്ന്.
പിറവം : ബാലവേദി പിറവം മണ്ഡലം ക്യാമ്പ് കളിയരങ്ങ് 2024 ഇന്ന് ചൊവാഴ്ച രാവിലെ 10 മുതൽ പിറവം കമ്പാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. വി. കെ സുരേഷ് ബാബു കളിയരങ്ങ് ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, ഡിവിൻ കെ ദിനകരൻ, അഡ്വ. ബിമൽ ചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, ബിജോ പൗലോസ്, ജിഷ്‌ണു വിജയൻ എന്നിവർ പങ്കെടുക്കും. ഉച്ചക്ക് 2 ന് വിജയകുമാർ കൂത്താട്ടുകുളം കൂട്ടികളോടൊപ്പം സംസാരിക്കും. സമാപന സമ്മേളനത്തിൽ കെ ആർ റെനീഷ്, അഡ്വ. ജിൻസൺ വി പോൾ, അംബിക രാജേന്ദ്രൻ, അനന്തു വേണുഗോപാൽ എന്നിവർ സംസാരിക്കും. പഠനോപകരണ വിതരണവും, എസ്.എസ്.എൽ.സി ,പ്ലസ് -ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ യോഗത്തിൽ ആദരിക്കും.
