പഠനോപകരണ വിതരണം നടത്തി.
പിറവം : തലക്കോട് ന്യൂസ്റ്റാർ ക്രിക്കറ്റ് ക്ലബ്, നിർധനരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ്, ബുക്കുകൾ അടങ്ങുന്ന പOനോപകരണ വിതരണം, തലക്കോട് ജംഗ്ഷനിൽ വെച്ച് നടത്തി..മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജി. കെ.കെ. വിതരണോൽഘാടനം നടത്തി. വാർഡ് മെമ്പർ ദിവ്യ ബാബു, ദിലീപ്. വി. കെ, പുഷ്കല ഷണ്മുഖൻ,അപ്പുക്കുട്ടൻ,ക്ലബ് ഭാരവാഹികളായ അഡ്വ. എൻ. ആർ. രാജേഷ്, സനൂജ്. വി. എസ്., ശ്രീജിത്ത്. വി.വി, ഷിനോദ്. എ. കെ.,സരൂപ് വി. എസ്., സാജയ്‌നാഥ്. വി. എസ്,കാർത്തിക് എന്നിവർ പങ്കെടുത്തു.
