Back To Top

May 17, 2024

പിറവം നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ് 18 മുതൽ തുടക്കം കുറിക്കും.

 

പിറവം : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിൽയോഗം ചേർന്നു. നഗരസഭ വൈ. ചെയർമാൻ കെ. പി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു മുഖ്യ പ്രഭാഷണം നടത്തി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാജലക്ഷ്മി, പാഴൂർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ദീപ, ഹെൽത്ത് ഇൻസ്‌പെക്ടർ സജീവ് എന്നിവർ നിർദ്ദേശങ്ങൾ നൽകി.നഗസഭ സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, നഗര സഭ സെക്രട്ടറി, വിവിധ സന്നദ്ധ സേന പ്രവർത്തകർ, കുടുംബശ്രീ ആശാ പ്രവർത്തകർ, ഹരിത കർമ്മാ സേന പ്രവർത്തകർ, രാഷ്ട്രീയ പ്രതിനിധികൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മെയ്‌ 18ന് നഗരസഭയിലെ പൊതു സ്ഥലങ്ങൾ ശുചീകരിക്കാനും 19 ന് ഡിവിഷനുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.

Prev Post

പിറവത്തെ വാട്ടർ അതോറിറ്റി പ്ലാന്റ് ശുചീകരിക്കണം

Next Post

കുടുംബശ്രീ റിക്രിയേഷൻ ആൻ്റ് കൾച്ചറൽ പ്രോഗ്രാം നടത്തി

post-bars