സമ്മർ കോച്ചിംഗ് ക്യാമ്പ് 2024 ഉദ്ഘാടനം.
പിറവം : എം. കെ. എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം പിറവം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് ജൂലി സാബു നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ.മാത്യൂസ് വാതകാട്ടിൽ അധ്യക്ഷനായി. വാർഡ് കൗൺസിലർ രാജു പാണാലിക്കൽ, പ്രിൻസിപ്പൽ എ.എ ഓനാൻകുഞ്ഞ്, ഹെഡ്മിസ്ട്രസ് സി.പി മിനി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.പി.വർഗീസ്, സ്റ്റാഫ് സെക്രട്ടറി സൈബി സി കുര്യൻ, അധ്യാപകനായ എബിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. വേനൽ അവധിക്കാലത്ത് രണ്ടു മാസങ്ങളിലായി നടത്തുന്ന ക്യാമ്പിൽ രാവിലെ 7.30 മുതൽ 10.30 വരെ നടത്തപ്പെടുന്ന ഈ കായിക പരിശീലനം തീർത്തും സൗജന്യമായിരിക്കുമെന്ന് കായിക അധ്യാപകൻ അച്യുത് വിശ്വനാഥൻ അറിയിച്ചു.
