എക്സൈസ് നടത്തി പരിശോധനയിൽ മുത്തോലപുരം സ്വദേശിയുടെ വീട്ടിൽ നിന്നും 60 ലിറ്റർ വാഷ് കണ്ടെടുത്തു.
ഇലഞ്ഞി : എക്സൈസ് നടത്തി പരിശോധനയിൽ മുത്തോലപുരം സ്വദേശിയുടെ വീട്ടിൽ നിന്നും 60 ലിറ്റർ വാഷ് കണ്ടെടുത്തു. ഇലക്ഷനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് പരിശോധനയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ ആണ് മുത്തോലപുരം മച്ചുകുഴിയിൽ അനിൽ ശിവദാസന്റെ വീട്ടിൽ നിന്നും
ചാരായം വാറ്റുന്നതിനായി എത്തിച്ച വാഷ് കണ്ടെത്തിയത്. പിറവം റേഞ്ച് ഇൻസ്പെക്ടർ സി.എച്ച്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോണി അഗസ്റ്റിൻ, പ്രിവന്റിവ് ഓഫീസർമാരായ എം.വി.ബിജു, എ.കെ.ജയദേവൻ , സിവിൽ എക്സൈസ് ഓഫീസർമാരായ ടി.എം.മിഥുൻലാൽ, എം.കെ.ജിനൻ, വനിത സിവിൽ എക്സൈസ് ഓഫീസർ വി.എ.രമ്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.അറസ്റ്റിലായ പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോട്ടോ :
