വിഷുവിന് അമ്മമാരടോപ്പം പരിപാടി ശനിയാഴ്ച പിറവത്ത്.
പിറവം : പിറവം റിവർവാലി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിന്മയ ട്രസ്റ്റുമായി ചേർന്ന് വിഷുവിന് അമ്മമാരടോപ്പം എന്ന പരിപാടി ശനിയാഴ്ച രാവിലെ 10 .30 -നു പിറവം ചിൽഡ്രൻസ് പാർക്കിൽ നടക്കും. കേരള ഹൈ കോടതി ജസ്റ്റിസ് സോഫിയ തോമസ്, ചിന്മയ വിദ്യദീപം എക്സിക്യൂട്ടീവ് സെക്രട്ടറി എൻ.എം. സുന്ദർ , നഗരസഭാ ചെയർ പേഴ്സൺ ജൂലി സാബു. കെ.പി. സലിം, സാബു കെ. ജേക്കബ്, ഡോ. എ.സി. പീറ്റർ, റവ. ഡോ . ജോൺ എർണ്യാകുളത്തിൽ എന്നിവർ സംബന്ധിക്കും.
