Back To Top

March 27, 2024

പാമ്പാക്കുടയിലെ മണ്ണെടുക്കലിന് ഹൈക്കോടതി സ്റ്റേ .

 

 

പിറവം : പാമ്പാക്കുട ചെട്ടിക്കണ്ടം മംഗലത്ത്‌ മലയിൽ നിന്നും മണ്ണെടുക്കുന്നതിനെതിരെ പരിസ്ഥിതി ആഘാതങ്ങൾ ചൂണ്ടിക്കാട്ടി കർമ്മ സമിതി നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി കർമ്മസമിതിയുടെ നേതൃത്വത്തിൽ ചെട്ടിക്കണ്ടത്ത്‌ സമരം നടന്നു വരുകയായിരുന്നു. ഏക്കറു കണക്കിന് വരുന്ന മലയിൽ നിന്നും ദേശീയ പാതക്കായി മൂന്നു മാസമായി മണ്ണെടുക്കുന്നതു തുടർന്ന് വരുകയായിരുന്നു. കർമ്മ സമിതി നേതാക്കളായ പഞ്ചായത്ത്‌ പ്രസിഡന്റ് തോമസ്, തടത്തിൽ, വിൽസൺ കെ. ജോൺ, എബി എൻ. ഏലിയാസ്, എം.എൻ. കേശവൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെ തുടർന്നാണ് കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയത്.

 

Prev Post

ബി പി സി യിൽ ഇംഗ്ളീഷ് വിത്ത് ജേണലിസം അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

Next Post

ബാലികയെ ലൈംഗിക അതിക്രമത്തിന്‌ ഇരയാക്കിയ വയോധികന്‌ എട്ട്‌ വര്‍ഷം തടവും 40,000 രൂപ…

post-bars