ബാലികയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ വയോധികന് എട്ട് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ
പിറവം : ബാലികയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ വയോധികന് എട്ട് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ.കിഴകൊമ്ബ് ചെള്ളക്കാപ്പടി നാലുകണ്ടത്തില്‍ വീട്ടില്‍ ചാക്കോച്ചന്‍ (എന്‍.വി. വര്‍ഗീസ് -72) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്‌ജി പി.വി. അനീഷ് കുമാര്‍ ശിക്ഷിച്ചത്. 2017 ല്‍ ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്.
റോഡിലൂടെ നടന്ന പെണ്‍കുട്ടിക്കുനേരേ പ്രതി ലൈംഗിക അതിക്രമവും നഗ്‌നത പ്രദര്‍ശവും നടത്തി എന്നായിരുന്നു കേസ്.
കൂത്താട്ടുകുളം പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസ് പിന്നീട് ൈക്രബ്രാഞ്ചാണ് അന്വേഷണം നടത്തിയത്.
കൊച്ചി സിറ്റി വനിത സെല്‍ എസ്.ഐ. എം.സി. സതി, ൈക്രംബ്രാഞ്ച് ഡിറ്റക്‌ടീവ് ഇന്‍സ്‌പെക്‌ടര്‍ ബാബു ഡേവിഡ്, പിറവം സി.ഐ. ശിവന്‍കുട്ടി, വനിത കോണ്‍സ്‌റ്റബിള്‍ അന്നമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ആര്‍. ജമുന ഹാജരായി.
