ബി പി സി യിൽ ഇംഗ്ളീഷ് വിത്ത് ജേണലിസം അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
പിറവം: ബി. പി. സി .കോളജിലെ ഇംഗ്ളീഷ് വിത്ത് ജേണലിസം വിഭാഗത്തിന്റെ അസോസിയേഷനായ അവൻഗാർഡിന്റെ ഉദ്ഘാടനം ദ വീക്ക് മാസികയുടെ സീനിയർ സബ് എഡിറ്ററും പൂർവ്വവിദ്യാർത്ഥിയുമായ നവീൻ ജെ ആന്റണി നിർവ്വഹിച്ചു. മാധ്യമ വ്യവസായത്തിന്റെ ചരിത്രം, വർത്തമാനം, ഭാവി എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.സന്തോഷ് പി കുരുവിള, ഐ ക്യു എസി കൺവീനർ സിന്ധു തോമസ്, ഇംഗ്ളീഷ് വിഭാഗം മേധാവി ഡോ.സജി കെ എസ്, അസോസിയേഷൻ പ്രസിഡന്റ് ഡോ.ഷൈൻ പി എസ് എന്നിവർ പ്രസംഗിച്ചു.
