Back To Top

March 26, 2024

മോഹിനിയാട്ടം നൃത്ത ശിൽപം; പ്രഥമാവതരണം നടത്തി

 

 

രാമമംഗലം: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ

ഷട്ട്കാല ഗോവിന്ദമാരാർ സ്മാരക കലാ സമിതി തയാറാക്കിയ മോഹിനിയാട്ടം നൃത്ത ശിൽപം ‘അജ’ യുടെ പ്രഥമ അവതരണം നടത്തി . കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ മുത്തുസ്വാമി ദീക്ഷിതരുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പഞ്ചഭൂത ലിംഗ കൃതികളിൽ ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന കാളഹസ്തി ക്ഷേത്രത്തെ കുറിച്ചുള്ള കൃതിയെ അവലംബം ആക്കി ചിട്ടപ്പെടുത്തിയ നൃത്തശില്പമാണ് അവതരിപ്പിച്ചത്. പരമശിവൻ കാളഹസ്തീശ്വരനായും ശ്രീപാർവ്വതി ജ്ഞാന പ്രസൂനാംബികയുമായി ആരാധിക്കപ്പെടുന്ന കാളഹസ്തീയ കുറിച്ചുള്ള കൃതി സോപാന ശൈലിയിലുള്ള മോഹിനിയാട്ടമായി ചിട്ടപ്പെടുത്തിയത് കലാസമിതിയിലെ നൃത്ത വിഭാഗം ഗുരുവായ സിത്താര ബാലകൃഷ്ണനാണ്. അനില അഖിൽ, ആര്യഉണ്ണി, കൃഷ്ണപ്രിയ അനിൽ, ഗോപിക രാധാകൃഷ്ണൻ, ദേവിക ദർശന, കൃഷ്ണാ ബി അരവിന്ദ് എന്നിവർ ചേർന്നാണ് രംഗത്ത് അവതരിപ്പിച്ചത്.

 

Prev Post

എസ്‌എസ്‌എല്‍സി പരീക്ഷ സമാപിച്ചു

Next Post

അപകടഭീഷണി ഉയർത്തി ടിപ്പർ ലോറികൾ

post-bars