എസ്എസ്എല്‍സി പരീക്ഷ സമാപിച്ചു
പിറവം : എസ്എസ്എല്‍സി പരീക്ഷ സമാപിച്ച സന്തോഷത്തിലാണ് വിദ്യാർഥികള്‍. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 53 കേന്ദ്രങ്ങളിലായി 3648 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.പിറവം, കൂത്താട്ടുകളും, മൂവാറ്റുപുഴ, കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലകള്‍ ചേരുന്നതാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല.
വീട്ടൂർ എബനേസർ സ്കൂളിലാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ പരീക്ഷ എഴുതിയത്. 397 പേർ.
ഓരോ വിദ്യാർഥികള്‍ വീതമുള്ള ശിവൻകുന്ന് ഹൈസ്കൂളിലും, എൻഎസ്എസ് ഹൈസ്കൂളിലുമാണ് ഏറ്റവും കുറവ് വിദ്യാർഥികള്‍ പരീക്ഷ എഴുതിയത്. പേടി സ്വപ്നമായ കണക്ക് പരീക്ഷയോടെ സമാപനമായി.
ബുദ്ധിമുട്ടായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരീക്ഷയില്‍ പ്രതീക്ഷിച്ചിരുന്ന ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് വിദ്യാർഥികള്‍ പ്രതികരിച്ചു. മോഡല്‍ പരീക്ഷയേക്കാള്‍ എളുപ്പമായിരുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയത്തിലും, എ പ്ലസ് പ്രതീക്ഷയിലുമാണ് വിദ്യാർഥികള്‍.
ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകള്‍ ഇന്ന് സമാപിക്കും.
ഏപ്രില്‍ മൂന്നിന് മൂല്യനിർണയം ആരംഭിച്ച് മെയ് അവസാനത്തോടെ ഹയർ സെക്കൻഡറി പരീക്ഷയുടെയും ഫലം പ്രഖ്യാപിക്കും
