പിറവം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു.
പിറവം : യു.ഡി.എഫ് പിറവം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് ചെയർമാൻ കെ.ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ്ബ് എം.എൽ എ, ആശ സനിൽ,ഐ.കെ രാജു , രാജു പാണാലിക്കൽ, പി.സി ജോസ്, ആർ. ഹരി,സി.എ ഷാജി, വിൽസൺ കെ. ജോൺ ,വേണു മുളന്തുരുത്തി, സുനിൽ ഇടപ്പലക്കാട്ട്,കെ.കെ സോമൻ, ജോണി അരീക്കാട്ടിൽ, ജോസഫ് ആന്റണി,എം.എ ഷാജി, ജയസോമൻ , അരുൺ കല്ലറക്കൽ, ഷാജു ഇലഞ്ഞിമറ്റം എന്നിവർ സംബന്ധിച്ചു.
