Back To Top

March 25, 2024

പിറവം നിയോജക മണ്ഡലം – എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തിയായി.

പിറവം : കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പിറവം നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് മുൻസിപ്പൽ കൺവെൻഷനുകളും , 166 ബൂത്ത് കൺവെൻഷനുകളും പൂർത്തിയായി. സ്ഥാനാർത്ഥി മണ്ഡലത്തിൽ നാല് റൗണ്ട് പര്യടനം പൂർത്തിയാക്കി. പഞ്ചായത്ത് മുൻസിപ്പൽ കൺവെൻഷനുകൾ എൽഡിഎഫ് നേതാക്കളായ പിആർ മുള്ളീധരൻ. കെ എൻ സുഗതൻ അഡ്വക്കേറ്റ് ജിൻസൺ ഡി പോൾ. കെ എൻ ഗോപി. ലതിക സുഭാഷ്. എം ബി ഉദയൻ. പി വി രതീഷ്. ബാബു ജോസഫ്. സോജൻ ജോർജ്. കെ പി സലിം. സിന്ധു മോൾ ജേക്കബ്. എന്നിവർ ഉദ്ഘാടനം ചെയ്തു മണ്ഡലത്തിലെ ഇടതുപക്ഷ യുവജന സംഘടനകളുടെയും മഹിളാ സംഘടനകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും നിയോജകമണ്ഡലം കൺവെൻഷനുകൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് എൽ.ഡി.എഫ്. നേതാക്കൾ അറിയിച്ചു.

 

Prev Post

പിറവം ബി. പി. സി യിൽ കോളജ് ഡേ ആഘോഷിച്ചു

Next Post

പിറവം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു.       …

post-bars