കളമ്പൂർ ഗവ. യു പി സ്കൂൾ വാർഷികം
പിറവം : കളമ്പൂർ ഗവൺമെന്റ് യു .പി സ്‌കൂൾ വാർഷിക ആഘോഷം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജിൽസ് പെരിയപ്പുറം അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വിമൽചന്ദ്രൻ , വത്സല വർഗീസ്, ഷൈനി ഏലിയാസ്, മറ്റ് ഭാരവാഹികളായ പി കെ പ്രസാദ്, ജയമണി ജെ എസ് , സിമ്പിൾ തോമസ് , നാരായണൻ നമ്പൂതിരി,ആശാ സുമോദ്,മാസ്റ്റർ അമൻ മനോജ് പിടിഎ പ്രസിഡണ്ട് പ്രിനിൽ തങ്കപ്പൻ പ്രധാന അധ്യാപിക ശാലിനി ബായി എന്നിവർ സംബന്ധിച്ചു.
