നവകേരള സദസ്സ് ബസ്സ്റ്റാൻഡിന്റെ മതിൽ പൊളിച്ചു .യു.ഡി.എഫ്. പിറവത്ത് പ്രതിഷേധ പ്രകടനവും മാർച്ചും നടത്തി.
പിറവം : നവകേരള സദസിനായി പിറവം കെ. എസ്. ആർ ടി.സി ബസ് സ്റ്റാൻഡിന്റെ ഗ്യാരേജും ഡിപ്പോയും തമ്മിൽ വേർതിരിക്കുന്ന മതിൽ
പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ചു് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പിറവത്ത് പ്രതിഷേധ പ്രകടനവും ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. പ്രതിഷേധ സമരത്തിൽ യു.ഡി.എഫ്. ചെയർമാൻ കെ.ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ ഉദ്‌ഘാടനം ചെയ്തു. പിറവം, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് പി.സി. ജോസ്, അരുൺ കല്ലറക്കൽ, വിൽസൺ കെ. ജോൺ, ജോണി അരീക്കാട്ടിൽ, രഞ്ജി കുരിയൻ , തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, തമ്പി ഇലവുംപറമ്പിൽ, തോമസ് തെക്കുംമൂട്ടിൽ, ഡോമി ചിറപ്പുറം എന്നിവർ സംബന്ധിച്ചു .
