പരിശീലന പരിപാടി സംഘടിപ്പിച്ചു
പിറവം : കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെ എറണാകുളം ജില്ലയിലെ ജീവനക്കാർക്കായുള്ള പരിശീലന പരിപാടി പിറവം വയോമിത്രം ഓഫീസിൽ വെച്ച് നടന്നു. ചടങ്ങ് അഡ്വ. ബിമൽ ചന്ദ്രൻ (പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )ഉത്ഘാടനം ചെയ്തു.കൗൺസിലർ മാരായ ഗിരീഷ് കുമാർ, മോളി വല്യ കട്ടേൽ എന്നിവർ പ്രസംഗിച്ചു.ബിനോയ് വി ജെ സാമൂഹ്യ നീതി ഓഫീസർ വിശിഷ്ട്ട അതിഥി ആയിരുന്നു. വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വയോമിത്രം ജില്ലാ കോർഡിനേറ്റർ ദിവ്യ ആർ ക്ലാസ്സ് നയിച്ചു.പിറവം വയോമിത്രം കോർഡിനേറ്റർ എൽബി പൗലോസ് നന്ദി അറിയിച്ചു. വയോമിത്രം പദ്ധതിയുടെ 100ഓളം വരുന്ന എറണാകുളം ജില്ലയിലെ സ്റ്റാഫ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
