Back To Top

December 3, 2023

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ സമീപനങ്ങൾക്കെതിരെ പോരാടണം : രമേശ് ചെന്നിത്തല

 

 

കോലഞ്ചേരി:ഇന്ത്യ മഹാരാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കെടുക്കുന്ന ജനദ്രോഹ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോലഞ്ചേരിയിൽ നടന്ന ഐ എൻ ടി യു സി എറണാകുളം ജില്ലാ സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ നരേന്ദ്ര മോഡി സർക്കാർ കോർപറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്ന സ്ഥിതിയാണ്. തൊഴിലാളികളേക്കാൾ വലുത് കോർപ്പറേറ്റുകളാണ്. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. ഇത്തരം നിലപാടുകൾ തന്നെയാണ് തൊഴിലാളി വർഗ്ഗത്തിന്റെ അടിസ്ഥാന സർക്കാരെന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ കേരളത്തെ കടം കൊണ്ട് വീർപ്പുമുട്ടിച്ച് തൊഴിൽ മേഖല ആകമാനം താറുമാറാക്കിയ പിണറായി വിജയൻ നേതൃത്വത്തിലുളളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഛത്തീസ്ഗഡ് ഇലക്ഷനുമായി ബന്ധപ്പെട്ട് പാർട്ടിയോഗിച്ച ചുമതലകൾ വഹിക്കുന്നതിന് വേണ്ടി അദ്ദേഹം കഴിഞ്ഞദിവസം പുറപ്പെട്ടിരുന്നു.അതിനാലാണ് വീഡിയോ കോൺഫറൻസ് വഴി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചത്.

 

ജില്ലയിലെ പല ഭാഗത്ത് നിന്നും25000 ൽ അധികം തൊഴിലാളികൾ കൂറ്റൻ റാലിയിൽ അണി ചേർന്നു.

ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖര മുഖ്യപ്രഭാഷണം നടത്തി .ബെന്നി ബഹനാൻ എംപി മുഖ്യ അതിഥിയായി .ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്,കെപിസിസി വൈസ് പ്രസിഡണ്ട് വി ജെ പൗലോസ്, ജനപ്രതിനിധികളായ മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ഉമാ തോമസ്സ് ,കെപിസിസി ജനറൽ സെക്രട്ടറിമാരായ പിജെ ജോയ് ,തമ്പി കണ്ണാടൻ,പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ വി എൽദോ ,ഐഎൻടിയുസി കുന്നത്തുനാട് റീജണൽ പ്രസിഡൻറ് പോൾസൺ പീറ്റർ ,ടി കെ രമേശ് ,എം എം രാജു തുടങ്ങിയവർ പ്രസംഗിച്ചു.

 

 

ആയിരക്കണക്കിന് തൊഴിലാളികളുടെ കരുത്ത് അറിയിച്ച് ജില്ലാ റാലി.

 

കോലഞ്ചേരി:എറണാകുളം ജില്ലയിലെ ആയിരക്കണക്കിന് വരുന്ന തൊഴിലാളികളുടെ കരുത്ത് അറിയിച്ച് കോലഞ്ചേരിയിൽ ജില്ലാ റാലി നടന്നു.ഐഎൻടിയുസി എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ കോലഞ്ചേരി നഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു.ഞാറ്റുംകാലം ഹെല്പ്ടോപ്പിൽ നിന്നും ആരംഭിച്ച റാലി ഏറെ സമയം എടുത്താണ് കോലഞ്ചേരി ടൗണിലേക്ക് പ്രവേശിച്ചത്.തുടർന്ന് സമ്മേളനം നഗരിയായ ഉമ്മൻചാണ്ടി നഗറിലേക്ക് പ്രവർത്തകർ എത്തിച്ചേർന്നതോടെ ജില്ലാ സമ്മേളന പരിപാടികൾക്ക് തുടക്കമായി.ചാലക്കുടി എംപി ബെന്നി ബഹനാൻ ഫ്ലാഗ് ഓഫ് ചെയ്തു.സംസ്ഥാന ജില്ലാ നേതാക്കൾ അണിനിരന്ന വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ അണിനിരുന്ന ജില്ലാ റാലിയാണ് കോലഞ്ചേരിയെ വർണ്ണാഭമാക്കിയത്.

 

ഫോട്ടോ:INTUC എറണാകുളം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പ്രസംഗിക്കുന്നു.

Prev Post

കൊള്ളിക്കൽ തേക്കാമല റോഡ് ഉദ്ഘാടനം ചെയ്തു

Next Post

കൂത്താട്ടുകുളത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പാലക്കുഴയിലെ ഗോഡൗണില്‍ വൻ തീ പിടിത്തം

post-bars