മുളന്തുരുത്തി ചെങ്ങോല പാടം റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡ് നിര്‍മ്മാണം പുരോഗമിക്കുമ്ബോഴും സര്‍വീസ് റോഡ് നിര്‍മ്മാണം വൈകുന്നതിനാല്‍ പ്രതിഷേധം ശക്തമാകുന്നു.
മുളന്തുരുത്തി : മുളന്തുരുത്തി ചെങ്ങോല പാടം റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡ് നിര്‍മ്മാണം പുരോഗമിക്കുമ്ബോഴും സര്‍വീസ് റോഡ് നിര്‍മ്മാണം വൈകുന്നതിനാല്‍ പ്രതിഷേധം ശക്തമാകുന്നു.ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ നിരവധി അന്യസംസ്ഥാന ഭക്തജനങ്ങള്‍ വഴിയറിയാതെ ഇടറോഡുകളില്‍ കുടുങ്ങുകയാണ്. വ്യക്തമായ ദിശ ബോര്‍ഡുകളും ഇവിടില്ല.
അപ്പ്രോച്ച് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ റോഡ് സെപ്റ്റംബര്‍ നാലാം തീയതി മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ മുളന്തുരുത്തി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ചോറ്റാനിക്കരയിലേക്ക് പോകാനായി മുളന്തുരുത്തി പള്ളിത്താഴ്ത്തു നിന്ന് തിരിഞ്ഞ് വേഴപ്പറമ്ബ് വഴി വട്ടുകുന്ന് ജംഗ്ഷനില്‍ എത്തണം . മുളന്തുരുത്തിയിലേക്കുള്ള വാഹനങ്ങള്‍ പാലസ് സ്ക്വയര്‍ വഴി മുളന്തുരുത്തി- പിറവം തലയോലപ്പറമ്ബ് ഭാഗത്തേക്ക് പോകുന്നത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പൈലിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ചെറു വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി കടത്തിവിടാൻ സാധിക്കുമെന്ന് എം.എല്‍.എഅറിയിച്ചിരുന്നുവെങ്കിലും മഴമൂലം സെപ്റ്റംബര്‍ മാസം ആദ്യമാണ് പൈലിംഗ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്.
പൈലിംഗ് പൂര്‍ത്തിയാക്കി സമാന്തര റോഡ് നിര്‍മ്മാണം വേഗത്തില്‍ ആക്കിയെങ്കിലും രണ്ടുവട്ടം വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയതും ശക്തമായ മഴയും കാരണം നിര്‍മ്മാണം നിലച്ചു. നവംബര്‍ 10 തീയതി സമാന്തര റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങളുടെ ദുരിതമകറ്റുമെന്ന് സര്‍വകക്ഷി യോഗത്തില്‍ എം.എല്‍.എ അറിയിച്ചിരുന്നു. നവംബര്‍ 25 ആയിട്ടും സര്‍വീസ് റോഡ് നിര്‍മ്മാണം പാതിവഴിയിലാണ്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചു.
അടുത്തവര്‍ഷം ജൂണ്‍ മാസത്തോടെ പാലം പൂര്‍ണമായി ഗതാഗതയോഗ്യമാക്കി തുറന്നു കൊടുക്കാനാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷൻ തീരുമാനം. 2018 റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡ് നിര്‍മ്മാണം വിവിധ കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. കഴിഞ്ഞവര്‍ഷമാണ് റോഡ് നിര്‍മ്മാണത്തിനായി 20.59 കോടി രൂപയുടെ അംഗീകാരം സംസ്ഥാന മന്ത്രിസഭ നല്‍കിയത്. .
സമാന്തര റോഡ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ അനശ്ചിതകാല സമരവുമായി കോണ്‍ഗ്രസും യു.ഡി.എഫും മുന്നോട്ടുപോകും.ഇതിന്റെ ഭാഗമായിട്ടുള്ള സൂചന സമരം ഇന്ന് മുളന്തുരുത്തിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
