വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം
കൂത്താട്ടുകുളം : എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖയില്‍ വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം, ബാലജനയോഗം അദ്ധ്യാപകരെ ആദരിക്കല്‍, ഗുരുദേവ പ്രഭാഷണം എന്നിവ നടത്തി.യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡി.സാജു അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് ജേര്‍ണലിസം ആൻഡ് കമ്മ്യൂണിക്കേഷനില്‍ പി.എച്ച്.ഡി നേടിയ പി.എസ്.
ഷൈനിനെ ശാഖാ വൈസ് പ്രസിഡന്റ് പി.എൻ. സലിംകുമാര്‍ അനുമോദിച്ചു. ബാലജനയോഗം അദ്ധ്യാപകരായ സി.പി. രാജശേഖരൻ, സി.എ.
തങ്കച്ചൻ, ഷീല സാജു , പി.കെ. സുരേഷ് കുമാര്‍ എന്നിവരെ യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ആദരിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡൻറ് ഷീല സാജു, സെക്രട്ടറി മഞ്ജു റെജി, വൈസ് പ്രസിഡന്റ് ലളിതാ വിജയൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സജി മലയില്‍, ശാഖാ സെക്രട്ടറി തിലോത്തമ ജോസ്, ശാഖാ വനിതാ സംഘം സെക്രട്ടറി ഡെല്‍മ ആഷ്ലാല്, യൂത്ത് മൂവ്മെന്റ് പ്രസിഡൻറ് അനീഷ്, സെക്രട്ടറി അരുണ്‍ ദിവാകരൻ എന്നിവര്‍ പങ്കെടുത്തു. ഗുരുദേവ പ്രചാരകൻ ബിബിൻ ഷാൻ കോട്ടയത്തിന്റെ പ്രഭാഷണവും നടന്നു.
