രാഹൂല്‍ ഗാന്ധിക്കും നേതാക്കള്‍ക്കും നേരെയുണ്ടായ കൈയ്യേറ്റവും അറസ്റ്റും നിയമവാഴ്ചയോടുള്ള ലംഘനം . മന്ത്രി അനൂപ് ജേക്കബ്
പിറവം : നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച രാഹൂല്‍ ഗാന്ധിക്കും മറ്റു നേതാക്കള്‍ക്കും നേരെയുണ്ടായ കൈയ്യേറ്റവും അറസ്റ്റും തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. നീതിപൂര്‍വകമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാധാനമായി സമരം ചെയ്തവര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയ നടപടി നിയമവാഴ്ചയുടെ നഗ്‌നമായ ലംഘനമാണ്. ലോക്‌സഭാ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെവരെ തല്ലിച്ചതച്ചത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തെയും പ്രതിഷേധിക്കാനുള്ള അവകാശത്തെയും അടിച്ചമര്‍ത്തുന്ന ഇത്തരം നടപടികള്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് ഏല്‍പ്പിക്കുന്ന വലിയ കളങ്കമാണ്.
അതേസമയം, രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷകളിലൊന്നായ നീറ്റിന്റെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കി വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയേണ്ടത് കേന്ദ്രത്തിന്‍െ്‌റ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
