Back To Top

July 17, 2026

കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ നേരിയ തോതിലാണ് വില കുറഞ്ഞത് എങ്കില്‍ ഇന്ന് 560 രൂപ താഴ്ന്നു.

കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ നേരിയ തോതിലാണ് വില കുറഞ്ഞത് എങ്കില്‍ ഇന്ന് 560 രൂപ താഴ്ന്നു.

 

വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. ക്രൂഡ് ഓയില്‍ വില കൂടുന്നതും ഡോളര്‍ സൂചിക ഉയരുന്നതുമാണ് ഈ മാറ്റത്തിന് കാരണം. ആഗോള വിപണിയില്‍ ഏറെ കാലത്തിന് ശേഷം സ്വര്‍ണം ഔണ്‍സിന് 4000 ഡോളറില്‍ താഴെ എത്തി.

 

ഇറാന്‍ പ്ലാന്‍ ബി പുറത്തെടുക്കുന്നു; അമേരിക്കയും സൗദി അറേബ്യയും മാത്രമല്ല, ലോകം കുരുങ്ങും

 

3990 ഡോളറാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന് ആഗോള വിപണിയിലെ വില. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 85 ഡോളര്‍ പിന്നിട്ട് കുതിച്ചു. തൊട്ടുപിന്നാലെ ഡോളര്‍ സൂചിക 100.77 എന്ന നിരക്കിലെത്തി. രൂപയുടെ മൂല്യം 96.32 എന്ന നിരക്കിലെത്തി. ഇതെല്ലാം കേരളത്തിലെ സ്വര്‍ണിവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണവില അറിയാം…

 

കേരളത്തില്‍ 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 13065 രൂപയായി. പവന് 560 രൂപ കുറഞ്ഞ് 104520 രൂപയുമായി. എന്നാല്‍ ഈ വിലയല്ല ആഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ടത്. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ചുള്ള പണിക്കൂലിയും നികുതിയുമെല്ലാം നല്‍കേണ്ടി വരും. ചുരുങ്ങിയത് 10000 രൂപയ്ക്ക് അടുത്ത് അധിക ചെലവ് ഒരു പവന്മേല്‍ പ്രതീക്ഷിക്കാം.

കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10735 രൂപയും പവന് 85880 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8365 രൂപയും പവന് 66920 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5395 രൂപയും പവന് 43160 രൂപയുമാണ് നല്‍കേണ്ടത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 230 രൂപയും പത്ത് ഗ്രാമിന് 2300 രൂപയാണ് ഇന്നത്തെ വില.

 

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 107800 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ പവന്‍ വില 103240 രൂപയും. പിന്നീട് ഇതിനിടയില്‍ ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. വലിയ തോതിലുള്ള വില ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല. വന്‍ കുതിച്ചുചാട്ടത്തിനും സാധ്യതയില്ല. പകരം ഏറിയും കുറഞ്ഞും മുന്നോട്ട് പോകാനാണ് സാധ്യത.

Prev Post

നിര്യാതനായി

Next Post

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

post-bars