Back To Top

July 16, 2026

വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന് ഇറങ്ങിപ്പോയി

കൊച്ചി : വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന് ഇറങ്ങിപ്പോയി .

കൊച്ചി വൈറ്റില ഹബ്ബിലാണ് സംഭവം . ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കലൂരില്‍ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് ഇതോടെ വൈറ്റില ഹബ്ബില്‍ കുടുങ്ങിയത്.

 

കലൂരിനും വൈറ്റിലയ്ക്കും ഇടയില്‍ വച്ചാണ് തർക്കത്തിന് തുടക്കം. യാത്രക്കാരില്‍ ഒരാള്‍ വനിതാ കണ്ടക്ടർക്കായി നീക്കിവച്ച സീറ്റില്‍ ഇരുന്നു. ഉടൻ തന്നെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. എന്നാല്‍ യാത്രക്കാരൻ അത് ചെവിക്കൊണ്ടില്ല. വാക്കുതർക്കം രൂക്ഷമായതോടെ കണ്ടക്ടർ പൊലീസിനെ വിവരം അറിയിച്ച.

 

തുടർന്ന് ബസ് വൈറ്റില ഹബ്ബില്‍ എത്തിയപ്പോള്‍ യാത്രക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച്‌ കണ്ടക്ടർ ഡ്യൂട്ടി അവസാനിപ്പിച്ച്‌ ബസില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ ഡ്രൈവർക്ക് മാത്രം ബസ് ഓടിക്കാൻ സാധിക്കാത്ത സാഹചര്യം വന്നു. സംഭവത്തെ തുടർന്ന് നിരവധി യാത്രക്കാർ വൈറ്റിലയില്‍ കുടുങ്ങി.

 

വിവരമറിഞ്ഞ് കെഎസ്‌ആർടിസി അധികൃതരും പൊലീസും ഉടൻ സ്ഥലത്തെത്തി. പിന്നീട് മറ്റൊരു ബസ് ക്രമീകരിച്ച്‌ യാത്രക്കാരെയും കണ്ടക്ടറെയും അതിലേക്ക് മാറ്റി സർവീസ് പുനഃരാരംഭിച്ചു. അതേസമയം, പ്രശ്നങ്ങള്‍ക്ക് കാരണക്കാരനായ യാത്രക്കാരൻ മറ്റൊരു ബസില്‍ കയറി യാത്ര തുടർന്നു. വനിതാ ജീവനക്കാർക്കെതിരായ ഇത്തരം പെരുമാറ്റത്തില്‍ കർശന നടപടി വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്

Prev Post

സാഹോദര്യ വേദി ഭാരവാഹികൾ

Next Post

സോഷ്യൽ ജസ്റ്റിസ് ഫോറം സ്നേഹക്കൂട്ടായ്‌മ ജൂലൈ 18 ന്

post-bars