വായന ലഹരിയാക്കാം: വെളിയനാട് സെന്റ് പോൾസിൽ ലഹരിവിരുദ്ധ ബോധവൽക്കരണം
പിറവം: വായന പക്ഷാചരണത്തിന്റെ ഭാഗമായി വെളിയനാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സെയ്ൻ്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി എടയ്ക്കാട്ടുവയൽ ഗ്രാമപ്പഞ്ചായത്തംഗം എൽദോ ചാക്കോ ജോഷി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡൻ്റ് എ.കെ. മുരളി അധ്യക്ഷനായി. ലഹരിച്ചുഴിയിൽപ്പെട്ടുപോകാതെ, വായന ലഹരിയാക്കാമെന്ന സന്ദേശമുയർത്തി അസി.എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ് നടത്തിയ ഓട്ടൻതുള്ളൽ കൗതുകം പകർന്നു.
മുളന്തുരുത്തി പോലീസ് അസി. സബ് ഇൻസ്പെക്ടർ ആർ. രജീഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്തംഗം സവിതാ സോംകുമാർ, സ്കൂൾ മാനേജർ ഫാ.ബോസ് നെല്ലാട്ട്, പ്രിൻസിപ്പൽ സുമി കുര്യൻ, പ്രധാനാധ്യാപകൻ ഏലിയാസ് പോൾ, വായനശാലാ സെക്രട്ടറി കെ.കെ. ശശിധരൻ, ജോയിൻ്റ് സെക്രട്ടറി എം.കെ. കൃഷ്ണൻകുട്ടി, സമിതിയംഗങ്ങളായ എ.കെ. രാജൻ, കെ.തമ്പി, സി.ജി. രാധാകൃഷ്ണൻ, കെ. സുകുമാരൻ, സിനി വർഗീസ് എന്നിവർ സംസാരിച്ചു.
ചിത്രം: വെളിയനാട് സെയ്ൻ്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി എടയ്ക്കാട്ടുവയൽ ഗ്രാമപ്പഞ്ചായത്തംഗം എൽദോ ചാക്കോ ജോഷി ഉദ്ഘാടനം ചെയ്യുന്നു.
