ബി.പി.സി. കോളേജിൽ ജ്ഞാനോദയം 2026
പിറവം : ബി.പി. സി. കോളേജിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ്സ് (ജ്ഞാനോദയം 2026) ജൂലൈ 1 ബുധനാഴ്‌ച രാവിലെ 10 മണിക്ക് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പ്രിൻസിപ്പൽ-ഇൻ-ചാർജ് ഡോ. സുഷൻ പി. കെ. യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മലങ്കര ജാക്കോബൈറ്റ് സിറിയൻ ക്രിസ്ത്യൻ എഡ്യൂക്കേഷൻ ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ. മാത്യൂസ് മാർ ഈവാനിയോസ് ഉദ്ഘാടനം ചെയ്യും. കോളേജിലെ വിവിധ ബിരുദകോഴ്‌സ് മേധാവികൾ, എൻ.സി.സി., എൻ.എസ്.എസ്, അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗം തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ ചുമതലക്കാർ ഈ കലാലയ വർഷത്തെ പ്രോഗ്രാമുകൾ വിശദീകരിക്കും. തുടർന്ന് കഴിഞ്ഞ അദ്ധ്യായനവർഷം വിവിധ കോഴ്‌സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അവാർഡുകൾ നൽകി അനുമോദിക്കും.
